റമളാൻ സന്ദേശവും മൈലാഞ്ചി കൈകളും
റമളാൻ ആഘോഷത്തിന്റെ ഭാഗമായി ജൂലൈ ഇരുപത്തിമൂന്നാം തീയതി നമ്മുടെ സ്കൂളിൽ മൈലാഞ്ചി ഇടൽമത്സരം നടത്തി .കൂടാതെ വടക്കേ മൈലക്കാട് ഇമാം മുഹമ്മദ് മന്നാനി പ്രഭാഷണവും നടത്തി .
റമളാൻ സവിശേഷതയും നോമ്പിന്റെ മഹത്വവും വിശദീകരിച്ചു .അത് ജീവിതത്തിൽ അനുഷ്ടിക്കേണ്ടതിനെ കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാൻ ഇമാമിന് കഴിഞ്ഞു .
ഇതോടനുബന്ധിച്ച് നടത്തിയ മൈലാഞ്ചി ഇടൽ മത്സരത്തിൽ എല്ലാ
ക്ലാസ്സിലെ കുട്ടികളും വളരെ താല്പര്യത്തോടെ പങ്കെടുത്തു.5 എ യിൽ നിന്നും ആദിത്യ -ശ്രീലക്ഷ്മി ജോഡികളും 6 എ യിൽനിന്നും കാർത്തിക-ആതിര ,7 എയിൽനിന്നും റംസീന -സാന്ദ്ര ടീമുകളും വിജയികളായി .
സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മതസൗഹാർദതയുടെയും കണ്ണികൾ കുട്ടികളിൽ
ഊട്ടിയുറപ്പിക്കാൻ ഈ പരിപാടികൾ പ്രചോദനമായി