പഞ്ചായത്ത് യു. പി. എസ്. മൈലക്കാട്

Thursday, 28 November 2013

  ഞങ്ങളും scert ഡയറക്ടറും

        ഞങ്ങള്‍ scert ഡയറക്ടര്‍ Prof.K.A.Hashim സാറിനെ സന്ദര്‍ശിക്കുകയും പാഠപുസ്തകരചനയെക്കുറിച്ചും നിര്‍മ്മാണത്തെക്കുറിച്ചും സംസാരിച്ചു.ഒത്തിരി പുതിയ കാര്യങ്ങള്‍ സാര്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നു.

               :അംഗീകാരത്തിന്റെ നിറവില്‍:           

2012-13 ലെ മികച്ച പി.ടി.എ ക്കുള്ള അവാര്‍ഡ് മൈലക്കാട്                   പഞ്ചായത്ത് യു.പി.എസിന് ലഭിച്ചു

 

 

.പൂര്‍വ  വിദ്യാര്‍ഥിയുടെ  സ്നേഹോപഹാരം

മൈലക്കാട് യുപി സ്കൂളിന് "കുട്ടികളുടെ ആകാശവാണി"

Friday, 15 November 2013

കുട്ടികള്‍ പത്രനിര്‍മാണത്തില്‍

ശിശുദിനത്തില്‍ ചാച്ചാജിയെ സ്മരിക്കാന്‍ "ഭാരതരത്നം" എന്ന പേരില്‍ ഒരു പത്രം നിര്‍മിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.കൂട്ടുകാരുടെ രചനകളില്‍ നിന്നും തെരഞ്ഞെടുത്തവ ചേര്‍ത്ത് പത്രം പ്രകാശനം ചെയ്തു.ചാത്തന്നൂര്‍ M.L.A  ശ്രീ.ജി.എസ്.ജയലാല്‍ ഞങ്ങളുടെ പത്രവും "ചില്ല" എന്ന എഡ്യൂബ്ളോഗും പ്രകാശനം ചെയ്തു.

Thursday, 14 November 2013

 
ശിശുദിനാശംസകള്‍.  
    
ജനനം:1889 നവംബര്‍ 14,    മരണം:1964 മെയ് 27
                               
                              
       നവഭാരത ശില്പി എന്നറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്റു അമ്പത്തിയേഴാം വയസ്സില്‍  സ്വതന്ത്രഭാരതത്തിലെ ആദ്യ പ്രധാനമന്ത്രിയായി. അദ്ദേഹം പ്രശസ്തനായ ഒരു എഴുത്തുകാരന്‍ കൂടിയാണ്. 'ഇന്ത്യയെ കണ്ടെത്തല്‍', 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' എന്നിവ അദ്ദേഹത്തിന്റെ ലോക പ്രശസ്തങ്ങളായ കൃതികളില്‍ ചിലതാണ്.  
         "കുഞ്ഞുങ്ങള്‍ പൂന്തോട്ടത്തിലെ  മുകുളങ്ങള്‍ പോലെയാണ്. ശ്രദ്ധയോടെയും സ്നേഹത്തോടെയും പരിപാലിക്കണം"